തിരുവാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (പൂളക്കൽ) മഞ്ഞപ്പിത്ത പരിശോധനകൾ രണ്ടാഴ്ചത്തേക്ക് സൗജന്യം,ലക്ഷണങ്ങൾ ഉള്ളവരും രോഗബാധ സംശയിക്കുന്നവരും ഈ സൗജന്യ പരിശോധനാ സൗകര്യം ഉടൻ തന്നെ പരമാവധി പ്രയോജനപ്പെടുത്തണം.
കേരളോത്സവത്തിന് തിരുവാലി പഞ്ചായത്തിൽ ആവേശകരമായ തുടക്കം.

November 2, 2026

കായിക-കലാ പ്രതിഭകളുടെ സംഗമവേദിയാകുന്ന കേരളോത്സവത്തിന് തിരുവാലി പഞ്ചായത്തിൽ ആവേശകരമായ തുടക്കം. കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബരജാഥയിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധപ്രവർത്തകരും നാട്ടുകാരും അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ ജാഥയ്ക്ക് നേതൃത്വം നൽകി.



ഒക്ടോബർ 30 മുതൽ നവംബർ 8 വരെയാണ് കേരളോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, വടംവലി, ഷട്ടിൽ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, റണ്ണിങ് മത്സരങ്ങൾ തുടങ്ങി വിവിധ കായിക ഇനങ്ങളും കലാമത്സരങ്ങളും നടക്കും. തിരുവാലി പഞ്ചായത്തിലെ വിവിധ സ്കൂൾ ഗ്രൗണ്ടുകളിലും മറ്റു വേദികളിലുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും സംഘാടകസമിതി ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ്, സ്ഥിരംസമിതി അധ്യക്ഷരായ സജ്‌ന മന്നിയിൽ, സൗമ്യ വിനീത്, പ്രണീഷ്, പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഷാനി, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ വിളംബരജാഥയിൽ പങ്കെടുത്തു.

തിരുവാലി ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വിളംബരജാഥ.
തിരുവാലി ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വിളംബരജാഥ.